• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Feb 23 2025

    ഇൻവെസ്റ്റ്‌മെന്റ് കേരള ഉച്ചകോടി സമാപിച്ചപ്പോൾ ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചിട്ടുണ്ട് എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത.

    മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ല എന്ന് വിലയിരുത്തുന്ന ഒരു രേഖ പാർട്ടി കോൺഗ്രസിലെ ചർച്ചയ്ക്കായി സിപിഎം തയ്യാറാക്കിയിട്ടുണ്ട് എന്നൊരു വാർത്ത മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്.


    മോദിക്ക് 21 ദശലക്ഷം ഡോളർ നൽകി എന്ന ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രത്തെയും ബിജെപിയെയും പ്രതിസന്ധിയിലാക്കി എന്ന വാർത്ത മാധ്യമവും നൽകിയിരിക്കുന്നു...


    കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ










    Show more Show less
    32 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 22 2025

    ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഫൈനലിലെത്തിയതാണ് പത്രങ്ങൾക്കിന്ന് പ്രധാന വാർത്ത.


    ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ ആദ്യദിനം തന്നെ 35,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതും പ്രധാന വാർത്തയാണ്.


    രഞ്ജിയിലെയും, നിക്ഷേപ ഉച്ചകോടിയിലെയും പ്രതീക്ഷകൾ ചേർന്ന്


    ഉയരെ കേരളം എന്നും ഉയരാൻ കേരളം എന്നും രണ്ട് വാർത്തകൾക് ഒന്നാം പേജിൽ സമാന സ്വഭാവമുള്ള വ്യത്യസ്ത തലക്കെട്ടു നൽകിയാണ് മനോരമ ഇന്നത്തെ പത്രത്തെ ആകർഷകമാക്കിയത്.


    തികച്ചും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ട് വാർത്തകളെ തലക്കെട്ടിലൂടെ സംയോജിപ്പിച്ചു മാതൃഭൂമി.


    ഇതാണ് കേരളം എന്ന് പ്രധാന തലക്കെട്ട്.


    ഒരുമയോടെ കളിച്ചു

    ആദ്യമായി രഞ്ജി ഫൈനലിൽ


    ഒരു മനസ്സോടെ വിളിച്ചു നിക്ഷേപകരേ സ്വാഗതം എന്ന സബ് ഹെഡിങ് കൂടി നൽകിയതോടെ എഡിറ്റോറിയൽ മികവിൽ മാതൃഭൂമി കൈയ്യൊപ്പ് ചാർത്തി.


    ഹെൽമെറ്റിൽ തട്ടിയ പന്ത് വിജയം കൊണ്ടുവന്നത് തലക്കെട്ടിലേക്ക് ശ്രദ്ധേയമായി കൊണ്ടുവന്നു മാധ്യമം. 'തലപ്പൊക്കത്തിൽ ' എന്ന തലക്കെട്ടിൽ 'തല' ക്ക് വ്യത്യസ്ത നിറം നൽകിയാണ് എക്സലൻസ് .


    വ്യത്യസ്തതയിൽ പത്രങ്ങൾ മൽസരിക്കുമ്പോൾ വായനക്കാർക്കും അത് രസാനുഭവമാണ്.


    നോക്കാം നമുക്ക് ഇന്നത്തെ പത്രങ്ങളിലേക്ക് വിശദമായി...


    | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ


    Show more Show less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 21 2025

    പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ഉത്സാഹം നിയമനത്തിന്റെ കാര്യത്തിൽ സർക്കാരിനില്ലെന്ന് കണക്കുകൾ. കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകളിൽ പോലും നിയമനം 40 ശതമാനത്തിൽ താഴെയാണ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസിന്റെ യാത്രാ ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.30 ലക്ഷമായി ഉയർത്താൻ ശിപാർശ. ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ മുപ്പതിനായിരം രൂപയാണ് കൂട്ടിയത്. തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലെങ്കിൽ മുഴുവൻ സ്ഥലത്തിന്റെയും ഫീസ് ഈടാക്കാൻ സുപീം കോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകി. കേൾക്കാം കാതിലെത്തും പത്രങ്ങൾ...

    | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    Show more Show less
    31 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 20 2025

    ആശാവർക്കർമാർക്ക് തുച്ഛമായ വേതന വർധന അനുവദിക്കാത്ത സർക്കാർ PSC അംഗങ്ങളുടെ ശമ്പളം കുത്തനെ കൂട്ടി. 1.6 ലക്ഷം രൂപയാണ് ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വർധന വരുത്തിയത്. പുതിയ ശമ്പളം 3.87 ലക്ഷമാണ്.


    എലപ്പുള്ളി ബ്രൂവറിയിൽ നിന്ന് പിന്നോട്ടില്ലെന്ന് LDF യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു . 9 ഘടകകക്ഷികൾ മദ്യ കമ്പനി അനുവദിക്കുന്നതിനെ അനുകൂലിച്ചപ്പോൾ സി.പി.ഐയുടെയും ആർ.ജെ.ഡിയുടെയും എതിർപ്പ് തള്ളി.


    കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തൃശൂർ താമരവെള്ളച്ചാൽ ഊരുമൂപ്പനാണ് കൊല്ലപ്പെട്ടത്. അതേസമയം മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ച് കോടനാട്ടെ കൂട്ടിലെത്തിച്ച് ചികിൽസ തുടങ്ങി.


    യു. ജി.സി ഭേദഗതി കരട് ബില്ലിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ദേശീയ കൺവെൻഷനിൽ ഗവർണർ ഇടഞ്ഞു.


    വാർത്തകളിലേക്ക് വിശദമായി...


    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ


    Show more Show less
    29 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Feb 19 2025

    ഇന്ത്യ- ഖത്തർ കരാറാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യയിൽ എത്തിയ ഖത്തർ അമീർ തന്ത്ര പ്രധാന കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കിയത് ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ നൽകിയിരുന്നു. പാതിവില ഓഫർ തട്ടിപ്പ് ഇ.ഡി അന്വേഷിക്കുന്നു... സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ


    Show more Show less
    24 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 18 2025

    സംസ്ഥാന സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെയും മോദി ട്രംപ് കൂടിക്കാഴ്ചയെയും പ്രകീർത്തിച്ചതിൽ ശശി തരൂർ എം.പി.ക്കെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ഹൈക്കമാൻഡ് അമർഷം വ്യക്തമാക്കിയപ്പോൾ കെ.സുധാകരൻ പാർട്ടി ലൈൻ ഓർമിപ്പിച്ചു.


    സംസ്ഥാന സർക്കാർ തൊഴിലാളി ക്ഷേമനിധി ബോർഡുകൾക്ക് കൊടുക്കാനുള്ളത് 2011 കോടി രൂപയെന്ന വാർത്തയാണ് 'ക്ഷേമം ക്ഷാമം' എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്തയാക്കിയത്.


    സുപ്രീം കോടതിയെ ധിക്കരിച്ച് പള്ളി പൊളിച്ചതിൽ യു.പി സർക്കാരിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചതാണ് മാധ്യമം ലീഡ്.


    പത്ര വാർത്തകളിലേക്ക് വിശദമായി...


    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ


    Show more Show less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 17 2025

    ചങ്ങലക്കിട്ടുള്ള നാടുകടത്തലിൽ ഇന്ത്യക്കാരോടുള്ള നയം മാറ്റാതെ യു.എസ്. രണ്ടാം വിമാനത്തിലും കൈവിലങ്ങും , കാൽചങ്ങലയും. ഇന്ത്യ അതൃപ്തി അറിയിച്ചിട്ടും ഫലം കണ്ടില്ല. ഇതാണ് മിക്ക പത്രങ്ങളിലും പ്രധാന തലക്കെട്ട്.

    എന്നിട്ടും, ചങ്ങലപ്പൂട്ട് എന്ന് മലയാള മനോരമ.

    മോദി ട്രംപിനെ കണ്ടിട്ടും ഫലമുണ്ടായില്ല. വിലങ്ങിട്ടു തന്നെ എന്ന് മാതൃഭൂമി.

    വീണ്ടും വിലങ്ങിൽ എന്ന് മാധ്യമം.

    ചാലക്കുടി ഫെഡറൽ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിലായി. ബാങ്കിന് ഒന്നരകിലോമീറ്റർ അകലെ താമസിക്കുന്ന റിൻ്റോ ആൻ്റണി എന്ന 49 കാരനാണ് പ്രതി.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, കേരളത്തിലെ ഇടതു സർക്കാരിനെയും ശശി തരൂർ എം.പി വാഴ്ത്തിയതുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. കേൾക്കാം, പത്ര വാർത്തകൾ വിശദമായി....

    | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    Show more Show less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 16 2025

    ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 15 പേർ മരിച്ചു. കുംഭമേളക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് കാരണം.


    പ്രധാനമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തി ശശി തരൂർ. നിലപാട് കോൺഗ്രസ് തള്ളി. കടുത്ത എതിർപ്പുമായി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തി.


    രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. 38 ഡിഗ്രി. വേനൽ എത്തും മുൻപു തന്നെ ചൂടിൽ ഉരുകുകയാണ് കേരളം.


    പത്രങ്ങളിലെ വാർത്തകളിലേക്ക് വിശദമായി...

    Show more Show less
    29 mins