• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • Feb 22 2025
  • Length: 30 mins
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • Summary

  • ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഫൈനലിലെത്തിയതാണ് പത്രങ്ങൾക്കിന്ന് പ്രധാന വാർത്ത.


    ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ ആദ്യദിനം തന്നെ 35,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതും പ്രധാന വാർത്തയാണ്.


    രഞ്ജിയിലെയും, നിക്ഷേപ ഉച്ചകോടിയിലെയും പ്രതീക്ഷകൾ ചേർന്ന്


    ഉയരെ കേരളം എന്നും ഉയരാൻ കേരളം എന്നും രണ്ട് വാർത്തകൾക് ഒന്നാം പേജിൽ സമാന സ്വഭാവമുള്ള വ്യത്യസ്ത തലക്കെട്ടു നൽകിയാണ് മനോരമ ഇന്നത്തെ പത്രത്തെ ആകർഷകമാക്കിയത്.


    തികച്ചും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ട് വാർത്തകളെ തലക്കെട്ടിലൂടെ സംയോജിപ്പിച്ചു മാതൃഭൂമി.


    ഇതാണ് കേരളം എന്ന് പ്രധാന തലക്കെട്ട്.


    ഒരുമയോടെ കളിച്ചു

    ആദ്യമായി രഞ്ജി ഫൈനലിൽ


    ഒരു മനസ്സോടെ വിളിച്ചു നിക്ഷേപകരേ സ്വാഗതം എന്ന സബ് ഹെഡിങ് കൂടി നൽകിയതോടെ എഡിറ്റോറിയൽ മികവിൽ മാതൃഭൂമി കൈയ്യൊപ്പ് ചാർത്തി.


    ഹെൽമെറ്റിൽ തട്ടിയ പന്ത് വിജയം കൊണ്ടുവന്നത് തലക്കെട്ടിലേക്ക് ശ്രദ്ധേയമായി കൊണ്ടുവന്നു മാധ്യമം. 'തലപ്പൊക്കത്തിൽ ' എന്ന തലക്കെട്ടിൽ 'തല' ക്ക് വ്യത്യസ്ത നിറം നൽകിയാണ് എക്സലൻസ് .


    വ്യത്യസ്തതയിൽ പത്രങ്ങൾ മൽസരിക്കുമ്പോൾ വായനക്കാർക്കും അത് രസാനുഭവമാണ്.


    നോക്കാം നമുക്ക് ഇന്നത്തെ പത്രങ്ങളിലേക്ക് വിശദമായി...


    | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ


    Show more Show less

What listeners say about Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Average customer ratings

Reviews - Please select the tabs below to change the source of reviews.