Episodios

  • കീഴടങ്ങിയില്ല, ശരീരത്തിൽ നിന്ന് കറുപ്പു ചോര ചീറ്റിയിട്ടും
    May 25 2025

    വെടിവെപ്പിനുശേഷം രണ്ടു ദിവസം രാത്രിയും പകലും പട്ടിണിയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇത്തിരി കഞ്ഞി തന്നു. എനിക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. പക്ഷേ, ഭീകരമർദ്ദനത്തെതുടർന്ന്​ ചുണ്ടും വായും പൊട്ടി രക്തമൊലിച്ച് നീരുവെച്ചിരിക്കുകയായിരുന്നു. വാ തുറക്കാനോ കഞ്ഞി ചവച്ചു കഴിക്കാനോ പറ്റുന്നില്ല. കഞ്ഞിവെള്ളം മാത്രം കുടിച്ചു.

    Más Menos
    5 m
  • മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മില്യൺ കിലോ കനമുള്ള തോൽവി
    May 24 2025

    യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡിനേൽപ്പിച്ച തോൽവി ഫുട്ബോൾ ലോകത്ത് എന്തുകൊണ്ടാണ് ഇത്ര വലിയ ചർച്ചയാവുന്നത്? ഇംഗ്ലീഷ് ക്ലബ്ബ് മാനേജർമാരിൽ ഏറെ പ്രകീർത്തിക്കപ്പെട്ട റൂബെൻ അമോറിമിൻ്റെ ഭാവി ഈ തോൽവി മാറ്റിയെഴുതുമോ? എന്തു വലിയ ധനനഷ്ടമാണ് ഈ തോൽവി ക്ലബിനുണ്ടാക്കുക? അടുത്ത സീസണിലും സിംഗിൾ ലീഗ് ഫോർമാറ്റിൽ തുടരുന്ന ചാമ്പ്യൻസ് ലീഗിലേക്ക് ലിവർപൂളിനും ആർസെനലിനുമൊപ്പം ഏതൊക്കെ ഇംഗ്ലീഷ് ക്ലബ്ബുകൾ ക്വാളിഫൈ ചെയ്യപ്പെടും? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.


    Más Menos
    11 m
  • തെറ്റുകൾ പറഞ്ഞോളൂ, വിമർശനം ആക്രമണമാവരുത്
    May 23 2025

    ലാകാരർക്ക് വേണ്ടത് പ്രോത്സാഹനമാണെന്ന് സംഗീത സംവിധായകൻ മോഹൻ സിത്താര. തെറ്റുകൾ ചൂണ്ടിക്കാട്ടാം, എന്നാൽ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള ആക്രമണത്തോട് യോജിക്കാനാവില്ല. യേശുദാസിന് വേണ്ടി ചെയ്ത ഗാനങ്ങൾ, ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള ഓർമ്മകൾ, അവാർഡുകളെക്കുറിച്ചുള്ള തൻെറ നിലപാടുകൾ, ആത്മസംതൃപ്തി തോന്നിയ പാട്ടുകൾ എന്നിവയെക്കുറിച്ചെല്ലാം മോഹൻ സിത്താര സംസാരിക്കുന്നു. സനിതാ മനോഹറുമായുള്ള അഭിമുഖത്തിൻെറ രണ്ടാം ഭാഗം.

    Más Menos
    36 m
  • വേണുച്ചേട്ടൻ; സ്​നേഹസ്വാതന്ത്ര്യങ്ങളുടെ വീട്
    May 22 2025

    കാവ്യ സഹൃദയനായ വേണുച്ചേട്ടന് കവികളോടുള്ള നിരുപാധികമായ സ്‌നേഹാദരങ്ങളായിരുന്നു ഞങ്ങളുടെ ആദ്യസമാഗമത്തെ അത്രയേറെ സ്മരണീയവും ചിരകാല സൗഹൃദത്തിന്റെ ആരംഭ നിമിഷവുമാക്കിയതെന്ന് ഇന്നെനിക്ക് നന്നായറിയാം. നെടുമുടി വേണുവുമൊത്തുള്ള സർഗ സൗഹൃദങ്ങളെക്കുറിച്ച്​ ഒരു ഓർമക്കുറിപ്പ്​.


    Más Menos
    16 m
  • കാണുന്നവരെ എങ്ങനെ മോഹൻലാൽ ഇത്രമാത്രം ബാധിക്കുന്നു?
    May 21 2025

    ഒരു അഭിനേത്രിയായതിനുശേഷമാണ് മോഹൻലാൽ എന്ന നടൻ എത്ര ഭാവതീവ്രതയോടെയാണ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യം ഞാൻ മനസിലാക്കുന്നത്.യമ എഴുതുന്നു. ഇന്ന് മോഹൻലാലിന്റെ ജന്മദിനം.



    Más Menos
    6 m
  • കോരന്റെ മകൾ
    May 20 2025

    ‘‘കോരൻ എന്നത് പാടത്തും പറമ്പിലും പണിയെടുക്കുന്ന ദലിതനുണ്ടാകുന്ന പേരല്ലേ. ആ പേര് തമ്പ്രാക്കന്മാർക്കുണ്ടാവോ... കളിയാക്കിയാലും കുഴപ്പമില്ല. ഇതിപ്പോ, ഞാൻ എന്തിനാ ഇത്ര വിഷമിക്കുന്നേ? ഓർമ വച്ച കാലം തൊട്ട് കേൾക്കുന്നതല്ലേ... നമ്മളൊക്കെ എന്ത് പഠിച്ചാലും ജോലി ചെയ്താലും ചെറുമനായ കോരന്റെയും കാളിയുടെയും മകളല്ലേ? നമുക്ക് ആ ബോധ്യം ഇല്ലെങ്കിൽ അറിയുന്നവർ അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കും...’’- അച്ഛനെക്കുറിച്ച് ഒരു മകളുടെ തീക്ഷ്ണമായ അനുഭവക്കുറിപ്പ്.


    Más Menos
    11 m
  • സാമൂഹ്യ പാഠം, ഡിസൈൻ: പ്രദീപ് കുമാർ
    May 19 2025

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിപ്പോകുന്ന എ.പ്രദീപ് കുമാർ കോഴിക്കോട്ടെ മൂന്ന് ടേം എം എൽ എയും സി.പി.ഐ.എം. സംസ്ഥാന കമ്മറ്റിയംഗവും മാത്രമല്ല. ആസൂത്രണത്തിലും ആർക്കിടെക്ചറിലും ഡിസൈനിലും വിപ്ലവകരമായ മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കി വിജയിപ്പിച്ച ചരിത്രവും പ്രദീപ് കുമാറിനുണ്ട്. കേരളത്തിൻ്റെ ആസൂത്രണ-വികസന രംഗങ്ങളിൽ അത്രയൊന്നും പരിചിതമല്ലാത്ത ചില വിജയങ്ങളുടെ പിന്നിലെ കഥകളാണ് എ പ്രദീപ് കുമാർ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ പങ്കുവെക്കുന്നത്.


    Más Menos
    56 m
  • ശിവരാമൻ നസീമത്തായ്ക്ക് വായിച്ച് കൊടുത്ത കത്തുകൾ
    May 17 2025

    അനാവശ്യമായ അലങ്കാരങ്ങളോ, കാവ്യാത്മകപ്രയോഗങ്ങളോ ഇല്ലാതെ, സാധാരണ ഭാഷയിൽ, വായനക്കാർക്ക് പുതിയൊരു കഥാലോകം തുറക്കുകയാണ് ഷഫീക് മുസ്തഫ. തീർച്ചയായും ആ കഥകളുടെ വിസ്മയലോകത്ത് നിങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ കഴിയും.


    Más Menos
    3 m
adbl_web_global_use_to_activate_T1_webcro805_stickypopup